കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരായ ഓളം അഗ്രി ഇന്ത്യ പ്രമുഖ ബിരിയാണിക്കാരെ ഒന്നിപ്പിച്ചുകൊണ്ട് കോഴിക്കോട് ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു. വിവിധ തരത്തിലുള്ള ബസ്മതി അരി ഉപയോഗിച്ചാണ് പ്രാദേശിക രുചിയിൽ ബിരിയാണികൾ തയാറാക്കിയത്. അറുപതിലധികം റെസ്റ്റോറന്റുകളും ഹോട്ടലുകാരും കോഴിക്കോടുള്ള വിവിധ ബിരിയാണിക്കാരും പങ്കെടുത്തു. ഓളം അഗ്രിയുടെ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് മാധുർ ചോപ്ര, നാഷണൽ സെയിൽസ് മാനേജർ കുമാർ വിശാൽ, ഡെപ്യൂട്ടി മാനേജർ ജ്യോത്സന താക്കൂർ എന്നിവർ കാറ്ററിംഗ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |