SignIn
Kerala Kaumudi Online
Friday, 19 April 2024 2.02 PM IST

'വിമാനക്കമ്പനികളിൽ സമ്മർദ്ദം ചെലുത്തണം'

plane
plane

കോഴിക്കോട്: യു.എ.ഇ സെക്ടറിൽ വിമാനക്കമ്പനികൾ ജൂലൈ, ആഗസ്റ്റ് അവധിക്കാലത്ത് ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് ഇരട്ടിയിലധികമാക്കുന്നതായി മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ. പ്രതിസന്ധി പരിഹരിക്കുന്നതിന് കേരള സർക്കാർ, നോർക്ക, ജനപ്രതിനിധികൾ, കേരള വിദേശകാര്യ സഹമന്ത്രി, പ്രവാസി സംഘടനകൾ എന്നിവ കേന്ദ്രസർക്കാർ വഴി വിമാനക്കമ്പനികളിൽ സമ്മർദ്ദം ചെലുത്തണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ജോയ് ജോസഫ്.കെ, കെ.എൻ.ചന്ദ്രൻ, കെ.എ.മൊയ്തീൻകുട്ടി, സെക്രട്ടറിമാരായ പി.ഐ. അജയൻ, കുന്നോത്ത് അബൂബക്കർ, ട്രഷറർ എം.വി. കുഞ്ഞാമു, കെ.പി. ബേബി, സി.വി. ജോസി, റിയാസ് നരോത്ത് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി.ഐ.അജയൻ സ്വാഗതവും സി.സി മനോജ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.