രാമനാട്ടുകര :അഴിഞ്ഞിലം തളി മഹാവിഷ്ണു ക്ഷേത്രത്തിൽ നിർമിക്കുന്ന നടപ്പന്തലിന്റെ ശിലാ സ്ഥാപനവും ക്ഷേത്രത്തിൽ ഞായർ, വ്യാഴം ദിവസങ്ങളിൽ നടത്തുന്ന പ്രഭാത ഭക്ഷണത്തിന്റെ ഉദ്ഘാടനവും മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ നിർവഹിച്ചു. ക്ഷേത്ര നവീകരണ സമിതി പ്രസിഡന്റ് പി. രാവുണ്ണികുട്ടി നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. 15 ലക്ഷം രൂപ ചെലവിൽ കൊടിമരത്തിനു സമീപമാണ് നടപ്പന്തൽ നിർമിക്കുന്നത്. ക്ഷേത്രം മേൽശാന്തി ചെറുകുന്നത്ത് മന വേണു നമ്പൂതിരിയുടെ പൂജയ്ക്ക് ശേഷമാണ് ശില സ്ഥാപിച്ചത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയ പി.വി.ചന്ദ്രനെ ഡോ. ഇ.ചന്തുണ്ണി, നീറെപ്പുറത്തു മോഹനൻ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. സെക്രട്ടറി എം. ചന്ദ്രശേഖരൻ, ശരത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |