കുന്ദമംഗലം: പൂനൂർ പുഴയുടെ തീര സംരക്ഷണത്തിനായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ജാഗ്രതാസമിതി രൂപീകരിച്ചു. പടനിലം ജി.എൽ.പി സ്കൂളിൽ ചേർന്ന യോഗം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിയോലാൽ എൻ, അബൂബക്കർ വി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡന്റ് (ചെയർമാൻ), വി.അബൂബക്കർ (കൺവീനർ), അബ്ദുൽ സലാം കെ.സി, വിജേഷ് പുതുക്കുടി (വൈസ് ചെയർമാൻമാർ ), അഷ്റഫ്. കെ, ബഷീർ എ.പി (ജോ.കൺവീനർമാർ) സുബൈർ മാലക്കോത്ത് (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |