SignIn
Kerala Kaumudi Online
Thursday, 25 April 2024 5.33 PM IST

രാഹുൽഗാന്ധിയുടെ ചോദ്യംചെയ്യൽ: ഇ.ഡി. ഓഫീസിന് മുന്നിൽ കോൺഗ്രസിന്റെ നിൽപ്പുസമരം

samaram
രാഹുൽഗാന്ധിയെ ഇ.ഡി തുടർച്ചയായി ചേദ്യം ചെയ്തു കൊണ്ടിരിക്കുന്നതിൽ പ്രതിഷേധിച്ച്‌ ഡി.സി.സിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഇ.ഡി ഓഫീസിന് മുന്നിൽ നടത്തിയ നിൽപ്പുസമരം.

കോഴിക്കോട്: രാഹുൽഗാന്ധി എം.പിയെ ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് തുടർച്ചയായി ചേദ്യം ചെയ്തു കൊണ്ടിരിക്കുന്നതിൽ പ്രതിഷേധിച്ച്‌ കോഴിക്കോട് ഡി.സി.സിയുടെ നേതൃത്വത്തിൽ ഇ.ഡി ഓഫീസിന് മുന്നിൽ നിൽപ്പുസമരം നടത്തി.

പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് നാലുവർഷം മുമ്പ് ഇ.ഡി അവസാനിപ്പിച്ച പരാതിയാണ് രാഷ്ട്രീയപ്രേരിതമായി നരേന്ദ്രമോദി സർക്കാർ ഇപ്പോൾ വീണ്ടും പൊടി തട്ടിയെടുത്തിരിക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ പറഞ്ഞു. മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി.അബു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം.നിയാസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കെ.പി.ബാബു, യൂത്ത്‌കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ആർ.ഷഹിൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത്, സംസ്ഥാന സെക്രട്ടറി ഉഷ ഗോപിനാഥ്, എടക്കുനി അബ്ദുറഹിമാൻ, പി. മമ്മദ്‌കോയ, റാസിക്, ബൈജു പന്നിയങ്കര എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.