ബാലുശ്ശേരി: ഓൾ കേരള മാർഷ്യൽ ആർട്സ് മാസ്റ്റേർസ് യൂണിയൻ (സി.ഐ.ടി.യു) കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് ചേർക്കലും ഐ.ഡി കാർഡ് വിതരണവും നടന്നു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എ.കെ.എം.എ.എം.ടി.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷിഹാൻ രാജൻ എം കാപ്പാട് അദ്ധ്യക്ഷത വഹിച്ചു .യോഗത്തിൽ ഷിഹാൻ രാജൻ കെ. മൊടക്കല്ലൂർ ,സെൻസായ് വിനോദ്, റെൻഷി ഷൈജു ഉള്ള്യേരി, സി.ഐ.ടി.യു താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗം ടി.സി.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഷിഹാൻ രാജഗോപാലൻ സ്വാഗതവും അജിത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |