SignIn
Kerala Kaumudi Online
Saturday, 20 April 2024 12.34 AM IST

@ സൗന്ദര്യവത്കരണത്തിന് തുടക്കം സുന്ദരിയാകാൻ പൂനൂർ പുഴ

poonoor
പൂനൂർ പുഴയുടെ സൗന്ദര്യവത്ക്കരണം പടനിലം ഭാഗത്ത് വൃക്ഷത്തൈകൾ നട്ട് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: പൂനൂർ പുഴയുടെ സംരക്ഷണവും സൗന്ദര്യവത്കരണവും ലക്ഷ്യമിട്ട് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. പൂനൂർ പുഴയുടെ പടനിലം ഭാഗത്ത് വൃക്ഷത്തൈകൾ നട്ടാണ് പൂനൂർ പുഴ ജനകീയ ജാഗ്രതാ സമിതിയുടെ സഹകരണത്തോടെ സൗന്ദര്യവത്ക്കരണത്തിന് തുടക്കമായത്. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂനൂർ പുഴയുടെ കരയിടിച്ചിൽ തടയുന്നതിന് പടനിലം പാലത്തിനോട് ചേർന്ന് കയർ ഭൂവസ്ത്രം സ്ഥാപിച്ചിരുന്നു. ഇത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നത്. പടനിലം ഗവ.എൽ.പി സ്‌കൂൾ പരിസരം ഉൾപ്പെടുന്ന പുഴയുടെ ഇടതുകരയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഫല വൃക്ഷങ്ങളും ചെടികളും നട്ടുവളർത്തുകയും മാലിന്യങ്ങൾ നീക്കംചെയ്ത് പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയും സായാഹ്ന വിശ്രമ സൗകര്യം ഏർപ്പെടുത്തുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി.

ചടങ്ങിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ഷിയോലാൽ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.