കോഴിക്കോട്: തളി മഹാഗണപതി -ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ലക്ഷ്മി പ്രീതിക്കായി 26ന് രാവിലെ ശ്രീലക്ഷ്മി കുബേര ഹോമവും രാഹുകാല സമയമായ വൈകിട്ട് 4.30 മുതൽ 6 മണി വരെ രാഹുദോഷ നിവാരണത്തിനായി രാഹുകാല നാരങ്ങാവിളക്ക് പൂജയും നടത്തും. നവ ധാന്യങ്ങൾ, നെയ്യ്, താമര, ഹവിസ് എന്നിവ കൊണ്ട് നടത്തുന്ന ശ്രീലക്ഷ്മി കുബേരഹോമം വഴിപാടാക്കുവാൻ താത്പര്യമുള്ള ഭക്തജനങ്ങൾ ക്ഷേത്രത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. (ഫോൺ: 9446503460). ഹോമ പൂജാദി കർമ്മങ്ങൾക്ക് ക്ഷേത്ര മുഖ്യ പുരോഹിതൻ ബാലസുബ്രഹ്മണ്യ ശർമ്മ കാർമ്മികത്വം വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |