SignIn
Kerala Kaumudi Online
Friday, 19 April 2024 1.51 PM IST

എൻജിനിയറിംഗ് കോളജിൽ മെറിറ്റ് ഡേ ആഘോഷിച്ചു

mp
വടകര എഞ്ചിനിയറിങ് കോളജിലെ മെറിറ്റ് ഡെ യോടനുബന്ധിച്ച നടന്ന ചടങ്ങില്‍ കെ മുരളീധരന്‍ എം.പി പ്രതിഭകള്‍ക്ക് ഉപഹാരം നല്‍കുന്നു

വടകര: കോളേജ് ഒഫ് എൻജിനിയറിംഗ് വടകരയിൽ നടന്ന മെറിറ്റ് ഡേ കെ മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ചടങ്ങിൽ അനുമോദിച്ചു. കഴിഞ്ഞ വർഷം വിവിധ കമ്പനികളിലേക്ക് പ്ലെയ്സ്‌മെന്റ് ലഭിച്ച 70 ഓളം വിദ്യാർത്ഥികളെയും യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഓരോ ബ്രാഞ്ചിലും ഉന്നത വിജയം കരസ്ഥമാക്കിയവരെയും ഡോക്ടറേറ്റ് നേടിയ അസി. പ്രൊഫസർമാരെയും എം.പി ഉപഹാരം നൽകി അനുമോദിച്ചു. അവസാന വർഷ വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങും ഇതോടൊപ്പം നടന്നു. കോളേജിലെ അധ്യാപകരുടെ രണ്ട് പ്രോജക്ടിന് ദീർഘകാല പേറ്റന്റ് ലഭിച്ചിരുന്നു. അതിനുവേണ്ടി പ്രവർത്തിച്ചവരെയും ചടങ്ങിൽ അനുമോദിച്ചു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.ഒ.എ ജോസഫ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം കെ ശശിധരൻ, അസോസിയേറ്റ് പ്രൊഫസർ ഡോ.സി.കെ.സ്മിത, പ്രേംനാഥ്, ഡോ.കെ.ദീപ്തി, ഡോ.രോഹിക മിക്കി, കെ.പി.ഷാനവാസ്, ഡോ ബിന്ദു.എസ്.മണി, അരുൺ കൃഷ്ണ. പി.കെ ശശിധരൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MERIT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.