കോഴിക്കോട് : 'പുതുലഹരിയിലേക്ക്' എന്ന സമഗ്ര ലഹരി പ്രതിരോധ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി നശാമുക്ത് ഭാരത് അഭിയാന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും ക്യാമ്പസ് ഒഫ് കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പുതുലഹരിക്ക് ഒരു വോട്ട്' വോട്ടെടുപ്പ് സമാപിച്ചു. ജില്ലയിലെ നൂറിൽ കൂടുതൽ കോളേജുകളിൽ നിന്നായി പതിനായിരകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. സാമൂഹിക സേവനം, സൗഹൃദം, കായികം, ഭക്ഷണം, യാത്ര, തുടങ്ങി ലഹരി പദാർത്ഥങ്ങളുൾപ്പെടെ പത്ത് ഇനങ്ങളാണ് സ്ഥാനാർത്ഥികളായി നൽകിയിരുന്നത്. ഇതിൽ യാത്ര മികച്ച ഭൂരിപക്ഷത്തോടെ ഒന്നാം സ്ഥാനം നേടി. ഭക്ഷണം, സൗഹൃദം, സാമൂഹിക സേവനം എന്നീ ഇനങ്ങൾ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി. പരിപാടിയുടെ വിജയത്തിനായി പ്രയത്നിച്ച കോളേജ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ, ഡി.സി.ഐ.പി. ഇന്റേൺസ് എന്നിവരെ കളക്ടർ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |