കോഴിക്കോട് : തളി' കാഞ്ചി കാമകോടിപീഠ സത്ക്രിയ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് തളി ബ്രാഹ്മണ സമൂഹ മഠത്തിൽ നടന്ന സംക്ഷേപ രാമായണ പാരായണം ഭക്തിസാന്ദ്രമായി. ബാംഗ്ലൂർ ധനലക്ഷ്മി ആൻഡ് പാർട്ടിയുടെ ആഭിമുഖ്യത്തിലാണ് സംക്ഷേപ രാമായണ പാരായണം നടന്നത്. ആനന്ദ് ഘനപാഠികളുടെ കാർമികത്വത്തിൽ നടക്കുന്ന 'വേദപാരായണം' രണ്ടാം ദിവസത്തിൽ ശ്രീരാം ഘനപാഠികൾ, ഗോകുൽ ഘനപാഠികൾ, എം.ആർ. വെങ്കിട്ടരാമ വാധ്യാർ, രഘു വാധ്യാർ, എൻ.കെ. വെങ്കിടാചല വാധ്യാർ,ദക്ഷിണാമൂർത്തി എന്നിവർ സഹ കാർമികരായി. മഹാ പെരിയവാൾ പൂജ, സമാരാധന, ദീപാരാധന എന്നിവയും നടന്നു. വേദപാരായണം ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |