കോഴിക്കോട്: മെഡിക്കൽ കോളേജ് കാമ്പസ് ജി.എച്ച്.എസ്.എസിൽ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം പി. സുരേന്ദ്രൻ നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് എം.പി. ഷാജി അദ്ധ്യക്ഷത വഹിച്ചു. നയന ജൂലിയസ്, സി.കെ.സമീന, സുമലത, നയനേഷ്, കെ.എസ്.സിന്ധു, കെ.എം.നിഖിൽ, ടി.സൂരജ്, പി.കെ. ഷൈജു എന്നിവർ പ്രസംഗിച്ചു. എൽവിന നിക്കോളാസ് സ്വാഗതവും സി.വി.റംഷാദ് നന്ദിയും പറഞ്ഞു.
കുട്ടികളുടെ പൂതപ്പാട്ട് രംഗാവിഷ്കാരം, നാടൻ പാട്ടവതരണം എന്നിവ നടന്നു. ഒരാഴ്ച നീണ്ടുനിന്ന വായനാപക്ഷാചരണത്തിലെ വിവിധ മത്സരങ്ങൾക്കുള്ള സമ്മാനദാനം പി.സുരേന്ദ്രൻ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |