കുന്ദമംഗലം: ചാത്തമംഗലം രജിസ്ട്രാർ ഓഫീസിന് മുമ്പിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കോഴിക്കോട് നിലമ്പൂർ റൂട്ടിലോടുന്ന ഗാലക്സി ബസും തിരുവമ്പാടി കോഴിക്കോട് റൂട്ടിലോടുന്ന ലമിൻ ബസും കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെതുടർന്ന് മുക്കംറോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വെള്ളിമാട് കുന്നിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റും കുന്ദമംഗലം പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |