കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'പുതുലഹരിയിലേക്ക്' പദ്ധതിയുടെ ദീപശിഖാ പ്രയാണത്തിന് മേപ്പയ്യൂരിൽ സ്വീകരണം നൽകി. മേപ്പയ്യൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്തു വച്ച് നടന്ന സ്വീകരണ പരിപാടിയിൽ ജില്ലാ കളക്ടറുടെ പേഴ്സണൽ സ്റ്റാഫ് എൻ. നിജീഷിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ ദീപശിഖ ഏറ്റുവാങ്ങി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിമുക്തിക്കായി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് പ്രസിഡന്റ് കെ.ടി.രാജൻ പറഞ്ഞു. വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ലഹരി വിമുക്തി ക്ലാസുകളും വാർഡ്തല വിമുക്തി കമ്മിറ്റി രൂപീകരണവും നടക്കുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ഇത്തരം പ്രവർത്തനങ്ങൾ പഞ്ചായത്തിന് കൂടുതൽ ഊർജമേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രചാരണ പരിപാടിയോടനുബന്ധിച്ച് ആളുകളിലെ പുതുലഹരി കണ്ടെത്തുന്നതിനായി പുതുലഹരിക്ക് ഒരു വോട്ട് എന്ന പേരിൽ വോട്ടെടുപ്പും നടത്തി. മേപ്പയ്യൂരിൽ പ്രായഭേദമന്യേ നിരവധി പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ലഹരിവിരുദ്ധ പ്രതിജ്ഞയും ജനങ്ങൾ ഏറ്റുചൊല്ലി. പരിപാടിയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി. ശോഭ, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |