SignIn
Kerala Kaumudi Online
Thursday, 25 April 2024 9.42 AM IST

ക്ഷാമബത്ത ഉടൻ അനുവദിക്കണം

ngo
ngo

കോഴിക്കോട് : സംസ്ഥാന ജീവനക്കാർക്ക് കുടിശികയായ എട്ട് ശതമാനം ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്നും, മരവിപ്പിച്ച ലീവ് സറണ്ടർ പുനസ്ഥാപിക്കണമെന്നും എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ആവശ്യപ്പെട്ടു.

എൻ.ജി.ഒ. അസോസിയേഷൻ മീഞ്ചന്ത ബ്രാഞ്ച് ചെറുവണ്ണൂർ ഇ.എസ്.ഐ ഡിസ്‌പെൻസറിക്ക് മുന്നിൽ നടത്തിയ ക്ഷാമബത്താ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് സിവിൽ സർവീസ് വിഭാഗക്കാർക്ക് മാത്രം കുടിശ്ശിക ക്ഷാമബത്ത നൽകിയ നടപടി ഇരട്ടത്താപ്പാണ്. വിലക്കെടുതിയിൽ പൊറുതിമുട്ടുന്ന സാഹചര്യത്തിൽ മുഴുവൻ ജീവനക്കാർക്കും കുടിശ്ശിക ക്ഷാമബത്ത അനുവദിക്കണമെന്നും സർക്കാർ വിഹിതം ഇല്ലാതെ മെഡിസെപ്പ് നടപ്പാക്കുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധു രാമനാട്ടുകര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയന്റ് സെക്രട്ടറി വി.വിപീഷ്, എം.വി.ബഷീർ, എലിസബത്ത് ടി.ജേക്കബ്ബ്, കെ.വി.ബാലകൃഷ്ണൻ, കെ.പി.സുജിത, എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് എം.ഇ.സാറാമ്മ, എം.ജിഷി, കെ.ടി രാജി, മനോജ് പുളിക്കൻ, ഷാജി ജേക്കബ്എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.