ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ യുവജനവായനശാലയിൽ വായന പക്ഷാചരണ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഐ.വി.ദാസ് അനുസ്മരണവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും നടന്നു. പരിപാടി പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. പൃഥ്വിരാജ് മൊടക്കല്ലൂർ, ഐ.വി.ദാസ് അനുസ്മരണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാർ ഹരീഷ് ത്രിവേണി, വാർഡ് മെമ്പർ കെ.പി. ദിലീപ്കുമാർ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി.സി. ആൻഡ്രൂസ്, അതുൽ കൃഷ്ണ ബി,കൃഷ്ണേന്ദു പി.എം. പ്രസംഗിച്ചു. പി.കെ.മുരളി സ്വാഗതവും പി.എൻ ഭരതൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |