കുറ്റ്യാടി: ഭിന്നശേഷി മേഖലയിലും ആതുര സേവന രംഗത്തും ശ്രദ്ധേയമായ പ്രവർത്തനം നടത്തി വരുന്ന കാക്കുനി ദയ റിഹാബിലിറ്റേഷൻ സെന്റർ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായി 'അയാദി 2022' പ്രവാസി മീറ്റ് നാളെ നടക്കും വൈകിട്ട് മൂന്നിന് തുലാറ്റുംനട മെഡോവ്യൂവിൽ നടക്കുന്ന പരിപാടിയിൽ വടകര താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ പ്രവാസികൾ പങ്കെടുക്കും. കെ.മുരളീധരൻ എം.പി, ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ, ഫിലിപ്പ് മമ്പാട് തുടങ്ങിയവർ മുഖ്യാതിഥികളാകുമെന്ന് ഭാരവാഹികളായ പി.പി റഷീദ്, ഡോ.പി.ഫാസിൽ, സി.കെ ഇർഫാദ്, ടി.മിദ്ലാജ് എന്നിവർ വാർത്താ സമ്മേളത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |