കോഴിക്കോട് : സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ യുവസാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ളവർ തങ്ങളുടെ രചനകൾ കഥ, കവിത മലയാളത്തിൽ 30 ന് മുമ്പ് ഇ മെയിൽ വിലാസത്തിലോ തപാൽ മുഖേനയോ അയയ്ക്കേണ്ടതാണ്. മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകൾ ഡി.ടി.പി ചെയ്ത്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി, ബയോഡേറ്റ വാട്ട്സാപ്പ് നമ്പർ എന്നിവ സഹിതം നൽകണം. കവിത 60 വരിയിലും കഥ എട്ട് ഫുൾസ്കാപ്പ് പേജിലും കവിയരുത്. ഇമെയിൽ: yuvasahithyacamp2022@gmail.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |