കോഴിക്കോട്: സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷമായതിൽ പ്രതിഷേധിച്ച് ജില്ലാ മഹിളാ കോൺഗ്രസ് മെഡിക്കൽ കോളേജ് ആശുപത്രിക്കു മുന്നിൽ ധർണ നടത്തി. മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി.അബു ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതയോത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേഷ് പെരുമണ്ണ മുഖ്യപ്രഭാഷണം നടത്തി. ഉഷ ഗോപിനാഥ്, ഷീബ ചെരണ്ടത്തൂർ സന്ധ്യ.കെ, രാധ ഹരിദാസ്, സുമതി കൊയിലാണ്ടി ഫൗസിയ അസിസ്, പുഷ്പലത, ഗീത മലയിൽ, ബേബി പയ്യാനക്കൽ, ആയിഷ കുരുവട്ടൂർ, ഗീത കുറ്ര്യാടി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |