കുന്ദമംഗലം: ജില്ലയിൽ കൂടുതൽ എ പ്ലസ് നേടിയ മടവൂർ ചക്കാലക്കൽ എച്ച്. എസ്.എസിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ജഅഫർ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഇൻചാർജ് യു കെ അബ്ദുൽ നാസർ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട്, വാർഡ് മെമ്പർമാരായ സോഷ്മ സുർജിത്ത്,പി.കെ.ഇ ചന്ദ്രൻ, മാനേജർ പി.കെ സുലൈമാൻ ,വൈസ് പ്രിൻസിപ്പൽ എം.സിറാജുദീൻ, പി.അബ്ദുറസാഖ്, എം.പി.ടി.എ പ്രസിഡന്റ് ഷബ്ന നൗഫൽ, സലിം മുട്ടാഞ്ചേരി, പി.ഉഷ, എം.പി.യൂസുഫലി, നൗഷിദ, രമണി എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ വി.മുഹമ്മദ് ബഷീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |