SignIn
Kerala Kaumudi Online
Friday, 19 April 2024 5.24 PM IST

ഇടതുപക്ഷത്തിന്റെ എല്ലാ അഴിമതിക്കും പ്രതിപക്ഷം കൂട്ട്: ടി.പി. ജയചന്ദ്രൻ

bjp
കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ ബി.ജെ.പി കൗൺസിലർമാർ നടത്തുന്ന സപ്തദിന സത്യാഗ്രഹം രണ്ടാംദിനം കോഴിക്കോട് മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: ഏറെക്കാലമായി ഭരണം കൈയ്യാളുന്ന ഇടതുപക്ഷത്തിന്റെ എല്ലാ അഴിമതിക്കും പ്രതിപക്ഷം കൂട്ടുനിൽക്കുകയാണെന്നും അതിന്റെ ചെറിയ ഉദാഹരണമാണ് വ്യാജ കെട്ടിട നമ്പർ നൽകിയ സമാന്തര മാഫിയാ പ്രവർത്തനമെന്നും ബി.ജെ.പി. ഉത്തര മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ പറഞ്ഞു.

അനധികൃത കെട്ടിട നമ്പർ നൽകിയ കോർപ്പറേഷൻ നടപടി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ ബി.ജെ.പി കൗൺസിലർമാർ നയിക്കുന്ന സപ്തദിന സത്യാഗ്രഹ സമരം രണ്ടാദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിൽ 14ാം ഡിവിഷൻ കൗൺസിലർ സരിത പറയേരിയാണ് രണ്ടാം ദിനം സത്യാഗ്രഹമിരുന്നത്. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് ശശിധരൻ നാരങ്ങയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.എം. അനിൽകുമാർ, കെ.അജയഘോഷ്

സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. അജിത് കുമാർ, ഇ.വി ഉണ്ണികൃഷ്ണൻ, കെ.സി.രാജൻ,

പി.പുഷ്പൻ, പ്രദീപ് എൻ.പി, ഷൈജു.ടി,യു. സഞ്ജയൻ, എന്നിവർ നേതൃത്വം നൽകി.

ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, വൈസ് പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി, സെൽ കോഡിനേറ്റർ ടി. ചക്രായുധൻ, കൗൺസിലർമാരായ നവ്യാ ഹരിദാസ്, സി.എസ് സത്യഭാമ, എൻ.ശിവപ്രസാദ്, രമ്യാസന്തോഷ്, ടി.രനീഷ് എന്നിവർ സംബന്ധിച്ചു.

സത്യാഗ്രഹ സമരത്തിന്റെ മൂന്നാം ദിനമായ ഇന്ന് എസ്.സി.മോർച്ചയുടെ ആഭിമുഖ്യത്തിൽ 70ാം ഡിവിഷൻ കൗൺസിലർ എൻ.ശിവപ്രസാദ് സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകും. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.