SignIn
Kerala Kaumudi Online
Saturday, 20 April 2024 2.26 AM IST

യു.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി

udf
udf

കോഴിക്കോട്: ഗ്രാമപഞ്ചായത്ത് വികസന ഫണ്ടുകൾ വെട്ടിക്കുറയ്ക്കുകയും വൈദ്യുതി, വെള്ളം, വീട്ടുകരം നിരക്കുകൾ വർദ്ധിപ്പിക്കുകയും ചെയ്ത സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി. പയിമ്പ്രയിൽ നടന്ന സംഗമം കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. യു. ഡി.എഫ് സർക്കാർ ഭരിക്കുമ്പോൾ ഉണ്ടായിരുന്ന കേരളത്തിന്റെ പൊതുകടത്തിന്റെ നാലിരട്ടിയാണ് ഇപ്പോഴത്തെ കടമെന്ന് അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് മണ്ഡലം ചെയർമാൻ ചെറുവലത്ത് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യ പ്രഭാഷണം നടത്തി. അക്കിനാരി മുഹമ്മദ്, സത്യനാരായണൻ, സനൂജ്, കെ.സി. ഭാസ്‌കരൻ മാസ്റ്റർ, മായിൻ, കെ.എം.ചന്ദ്രൻ, ടി.കെ. ജയകൃഷ്ണൻ, ആലിക്കുട്ടി, കുരുവട്ടൂർ പഞ്ചായത്ത് അംഗങ്ങളായ ബീവി, ശശികല പുനപ്പോത്തിൽ, നൂറുദ്ദീൻ, ബേബി പെരുന്നാട്ടു ചാലിൽ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.