കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പ് ജില്ലയോട് കാണിക്കുന്ന വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഇന്നും നാളെയും പ്രക്ഷോഭയാത്ര സംഘടിപ്പിക്കും. പ്ലസ് വൺ, ഡിഗ്രി സീറ്റുകൾ വർധിപ്പിക്കുക, ജില്ലയിൽ സ്ഥിരം ബാച്ചുകൾ അനുവദിക്കുക, കാലിക്കറ്റ് സർവകലാശാല വിഭജിക്കുക, ബേപ്പൂർ, എലത്തൂർ മണ്ഡലങ്ങളിൽ പുതിയ ഗവ.കോളേജുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ യാത്രയിൽ ഉന്നയിക്കും. ജില്ലാ പ്രസിഡന്റ് മുനീബ് എലമങ്കൽ നയിക്കുന്ന യാത്ര ഇന്ന് രാവിലെ 8.30ന് ഫറോക്ക് ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കും. 28ന് കുറ്റ്യാടി ബസ് സ്റ്റാൻഡിൽ സമാപിക്കും. വാർത്താ സമ്മേളനത്തിൽ മുനീബ് എലമങ്കൽ, റഹീം ചേന്ദമംഗലൂർ, സജീർ ടി.സി, കാബിൽ സി.വി, ആയിഷ പി.പി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |