ബാലുശ്ശേരി: സംസ്ഥാന സർക്കാർ പഞ്ചായത്തുകൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ചത് പുനപരിശോധിക്കുക, ലൈഫ് വീടുകൾ വേഗത്തിൽ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി എ.കെ.അബ്ദുൾ സമദ്, യു.ഡി.എഫ് കൺവീനർ വി.സി.വിജയൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.കെ.പരീദ്, വൈശാഖ് കണ്ണോറ, വി.ബി.വിജീഷ്, രാജേന്ദ്രൻ ചാക്യണ്ടി, ശ്രീനിവാസൻ കോരപ്പറ്റ, ഉമ മഠത്തിൽ, രാജൻ.സി, സുജിത്ത് പറമ്പിൽ, വി.സി.ശിവദാസൻ, പി.കെ.മോഹനൻ, ബാലൻ പാറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |