SignIn
Kerala Kaumudi Online
Thursday, 25 April 2024 11.48 AM IST

ചേകനൂർ മൗലവി അനുസ്മരണം

chekannur
ചേകനൂർ മൗലവി

കോഴിക്കോട്: ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ നേതൃത്വത്തിൽ മതഭീകരതാവിരുദ്ധ ദിനാചരണവും ചേകനൂർ മൗലവി അനുസ്മരണ സമ്മേളനവും നാളെ രാവിലെ 10ന് സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടക്കും. ഇസ്ലാമിക പണ്ഡിതനും സാമൂഹിക പരിഷ്‌കർത്താവുമായ ചേകനൂർ മൗലവി വധിക്കപ്പെട്ട ദിവസമാണ് മത ഭീകരതാവിരുദ്ധ ദിനമായി കഴിഞ്ഞ 29 വർഷമായി ആചരിച്ചു വരുന്നത്. വൈകുന്നേരം 3ന് നടക്കുന്ന മൗലവി അനുസ്മരണ സമ്മേളനം കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഖുർആൻ പഠനശിബിരത്തിൽ സെയ്തലവി അൻസാരി, നവാസ് മൂവാറ്റുപുഴ, ജാഫർ അത്തോളി, ഡോ. ജലീൽ പുറ്റെക്കാട്, അബ്ദുറഹിമാൻ കൂത്തുപറമ്പ് തുടങ്ങിയവർ ക്ലാസെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.