കോഴിക്കോട്: കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്ക് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. നളന്ത ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.
കേവലം വായ്പ കൊടുക്കലും നിക്ഷേപം സ്വീകരിക്കലും മാത്രമല്ല, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ആശ്വാസ പ്രവർത്തനങ്ങൾ നടത്താൻ സഹകരണ പ്രസ്ഥാനത്തിന് സാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. റിസർവ് ബാങ്ക് സഹകരണ രംഗത്ത് ഇടപെടുന്നത് സുപ്രീംകോടതി വിധിക്കെതിരായാണ്. സഹകരണ ബാങ്കുകൾക്ക് യാതൊരു പ്രതിസന്ധിയുമില്ലെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന്റെ എ.ടി.എം / സി.ഡി.എം മെഷീൻ ഉദ്ഘാടനം മേയർ ബീനാ ഫിലിപ്പും ഡെബിറ്റ് കാർഡ് വിതരണം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും പുതിയ എക്സ്പ്രസ് ഗോൾഡ് ലോൺ ഉദ്ഘാടനം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ബി.സുധയും നിർവഹിച്ചു.
കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ്, അർബൻ ബാങ്ക് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.പി.ദാസൻ, കെ.സി.ഇ.യു ജനറൽ സെക്രട്ടറി എൻ.കെ.രാമചന്ദ്രൻ, കേരള ബാങ്ക് റീജിയണൽ മാനേജർ അബ്ദുൾ മുജീബ് , പ്രൈമറി കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജി.സി.പ്രശാന്ത് കുമാർ , ബാങ്ക് ചെയർമാൻ എ.വി.വിശ്വനാഥൻ, ചലച്ചിത്ര സംവിധായകൻ വി.എം.വിനു, ഇ.സുനിൽകുമാർ, ബേബി സരോജം, വസീഫ് അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |