മുക്കം: നീലേശ്വരം ഗ്രാമജ്യോതി ചാരിറ്റബിൾട്രസ്റ്റും ഗ്രാമജ്യോതി കലാസാംസ്കാരിക വേദിയും ചേർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു, ബി.എ.എം.എസ് കോഴ്സുകളിൽ ഉന്നതവിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികളെ അനുമോദിച്ചു. ഡോ.അരുൺ ശങ്കർ ഉദ്ഘാടനം ചെയ്തു. ഗ്രാമജ്യോതി മാനേജിംഗ് ട്രസ്റ്റി കെ.പ്രഹ്ളാദൻ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം മുക്കം ഖണ്ഡ് സംഘചാലക് നീലേശ്വരം ഭാസ്കരൻ അനുമോദനഭാഷണം നടത്തി. മുക്കം നഗരസഭ കൗൺസിലർ എം.ടി. വേണുഗോപാലൻ, ഗ്രാമ ജ്യോതി കലാ സാംസ്കാരിക വേദി സെക്രട്ടറി കെ.ഹർഷിൻ, ഗ്രാമ ജ്യോതി ട്രസ്റ്റ് സെക്രട്ടറി പി.ദീപേഷ്, ഖജാൻജി പി.സുരേഷ് എന്നിവർ പ്രസംഗിച്ചു. പതിനെട്ട് വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |