കുറ്റ്യാടി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുതുക്കിപ്പണിയുന്ന വട്ടോളി ഗവ: യു.പി സ്കൂളിന്റെ പ്രവൃത്തി ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത അദ്ധ്യക്ഷയായി. മാസ്റ്റർ ടെക്ക് ബിൽഡേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് കുറ്റ്യാടി എന്ന കമ്പനിക്കാണ് കെട്ടിടത്തിന്റെ നിർമാണച്ചുമതല. കിഫ്ബി മുഖേന ഒരു കോടി രൂപയാണ് സർക്കാർ പദ്ധതിക്കായി അനുവദിച്ചത്. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.സി.രാജീവൻ സ്വാഗതം പറഞ്ഞു. എൽ.എസ്.ജി.ഡി കുന്നുമ്മൽ അസിസ്റ്റന്റ് എൻജിനീയർ ടി.ടി.സുധീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഇ.ഒ ബിന്ദു,ബി.പി.സി സുനിൽ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |