മുക്കം: സ്വാശ്രയ കർഷക സമിതി പുതുതായി നിർമിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ട്രേഡിംഗ് സെന്ററർ വി.എഫ്.പി.സി.കെ കോഴിക്കോട് ജില്ലാ മാനേജർ റാണി ജോർജ് ഉദ്ഘാടനം ചെയ്തു. വെജിറ്റബിൾ ആന്റ് ഫ്രൂട്സ് പ്രമോഷൻ കൗൺസിലിന്റെയും സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെയും സഹായത്തിൽ 25 ലക്ഷം രൂപ ചെലവിലാണ് കുറ്റിപ്പാലയിൽ ട്രേഡിംഗ് സെന്റർ നിർമിച്ചത്. ഇവിടെ പഴങ്ങളും പച്ചക്കറികളും കൈകാര്യം ചെയ്യുന്നതിനുള്ള പാലറ്റും ഹൈഡ്രോളിക് സിസ്റ്റത്തിലുള്ള പാലറ്റ് ട്രക്കും രണ്ട് ടൺ ഭാരം ഒരുമിച്ചു തൂക്കാവുന്ന ഇലകട്രോണിക് വെയിംഗ് മെഷിനും സ്ഥാപിച്ചിട്ടുണ്ട്. സ്വാശ്രയ കർഷക സമിതി പ്രസിഡന്റ് പി.രജീഷ് അദ്ധ്യക്ഷത വഹിച്ചു. സ്ഥലം മാറി പോകുന്ന കൃഷി ഓഫീസർ ഡോ.പ്രിയ മോഹനുള്ള ഉപഹാരവും അദ്ദേഹം നൽകി.ജയരാജ് ജോസഫ്, അരവിന്ദാക്ഷൻ തുമ്പോണ, എ.ഗീത, ഇ.പി.ബാബു, പി.സി.രഘുപ്രസാദ് എന്നിവർ പ്രസംഗിച്ചു.വി.പി. പത്മനാഭൻ സ്വാഗതവും കെ. ഷാനവാസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |