വടകര: പ്രൈമറി വിദ്യാർത്ഥികൾക്ക് കളികളിലൂടെ അടിസ്ഥാന ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഉല്ലാസഗണിതം, ഗണിതവിജയം പഠന പരിപോഷണ പരിപാടികളുടെ ഭാഗമായി അദ്ധ്യാപകർക്ക് ശിൽപ്പശാല സംഘടിപ്പിച്ചു. വടകര ബി.ആർ.സിയിൽ നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധുപ്രേമൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രോജക്ട് കോ-ഓഡിനേറ്റർ വി.വി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറർ പ്രേംജിത്ത് വി.ആർ , ട്രെയിനർമാരായ ടി.ഷൈജു, ശിജി.വി.കെ, ഫാത്തിമ.കെ , ശ്രീഷ.പി, കോ-ഓർഡിനേറ്റർമാരായ സുമംഗല എൻ.എൽ, ബിന്ദുലേഖ ടി.ആർ, സുമിഷ, ആര്യ, രാഗിമ, രൂപ, ലിൻസി.ബി, നൈന, റഹീബ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |