SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.23 PM IST

ഡീസലില്ല, അധികൃതർക്ക് കൂസലുമില്ല മലബാറിൽ സ്തംഭിച്ച് കെ.എസ്.ആർ.ടി.സി

ksrtc
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസുകൾ.

കോഴിക്കോട്: ദിവസങ്ങളായി തുടരുന്ന ഡീസൽക്ഷാമം മലബാറിൽ രൂക്ഷം. കോഴിക്കോട് നിന്നും പുറപ്പെടുന്ന ഭുരിപക്ഷം സർവീസുകളും മുടങ്ങി. സർവീസുകൾ മുടങ്ങിയതോടെ ജില്ലയിലെ മലയാരമേഖലയിലും വയനാട് ഭാഗത്തേക്കുമുള്ള നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലായി. വ്യാഴാഴ്ച രാവിലെയാണ് അവസാനമായി ഫറോക്ക് ഐ.ഒ.സിയിൽ നിന്നും കോഴിക്കോട് കെ.എസ്.ആർ.ടി.സി.യിലേക്ക് ഡീസലെത്തിയത്. അത് അപ്പോൾ തന്നെ തീർന്നു. തുടർന്ന് 6.000 ലിറ്റർ പുറത്തുനിന്നും വാങ്ങി. അത് പുലർച്ചെയോടെ തീർന്നു. പിന്നീട് ഡീസൽ വന്നതേയില്ല. രാവിലെ മുതൽ മലയോര മേഖലകളിലേക്കും വയനാട്ടിലേക്കുമുള്ള സർവീസുകളെല്ലാം വരിവരിയായി പമ്പിനുമുന്നിലെത്തി. ഒന്നിനും ഡീസലില്ലാത്തതിന്റെ പേരിൽ പോകാൻ കഴിഞ്ഞില്ല. കെ.എസ്.ആർ.ടിസിയെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്ന മേഖലകളിലുള്ള സ്‌കൂൾ വിദ്യാർത്ഥികളടക്കം പെരുവഴിയാലാവുന്നതായി കാഴ്ച. ഡീസൽ പ്രശ്‌നത്തിന് എന്ന് പരിഹാരമാവുമെന്ന് ചോദിക്കുമ്പോൾ കൈമലർത്തുകയാണ് അധികൃതർ.

ഫറോക്കിൽ നിന്നാണ് കോഴിക്കോട്ടേക്ക് ഡീസൽ വരുന്നത്. ഇത്ര അടുത്തായിട്ടും സമയത്തിന് ഡീസൽ കിട്ടാത്തത് അധികൃതരുടെ പിടിപ്പുകേട് കൊണ്ടാണെന്ന് ജീവനക്കാർ ആരോപിക്കുന്നു. കോഴിക്കോട് ജില്ലയിൽ വടകരയിലും താമരശ്ശേരിയിലും തിരുവമ്പാടിയിലും ഡിപ്പോകളുണ്ട്. ഇതിൽ താമരശ്ശേരിയിലും കോഴിക്കോട്ടും മാത്രമാണ് ഇന്ധനം നിറയ്ക്കാൻ സംവിധാനമുള്ളത്. ഇവിടെ രണ്ടിടത്തും ഡീസലില്ല. ഇതര ജില്ലയിൽ നിന്നെത്തുന്ന ബസുകളും കോഴിക്കോട് നിന്ന് ഇന്ധനം നിറയ്ക്കുന്ന സ്ഥിതിയുണ്ട്. സ്വിഫ്റ്റ് സർവീസുകളും കോഴിക്കോട്ടെത്തിയാൽ ഇവിടെ നിന്നും ഇന്ധനം നിറയ്ക്കുന്നു. ഇവയെല്ലാം ഇന്നലെ പൊരുവഴിയിലാവുന്നതായിരുന്നു കാഴ്ച.

മലയോരം യാത്രാക്ലേശത്തിൽ

കുറ്റ്യാടി: ഡീസൽക്ഷാമത്തെ തുടർന്ന് കെ.എസ്.ആർ. ടി.സി. തൊട്ടിൽപ്പാലം ഡിപ്പോയിലെ ബസ് സർവാസുകൾ മുടങ്ങിയത് യാത്രക്കാരെ വലയ്ക്കുന്നു. ഡിപ്പോയിലെ മുപ്പത്തിയെട്ടോളം ബസുകളിൽ പതിനൊന്നെണ്ണം മാത്രമാണ് നിരത്തിലിറങ്ങിയത്. ഈ ബസുകൾ തന്നെ നിർത്തേണ്ടുന്ന സാഹചര്യമാണുള്ളത്. കോഴിക്കോട്ടേക്കുള്ള സർവീസുകളാണ് മുടങ്ങിയതിലേറെയും. വയനാട്ടിലേക്കുള്ള ബസുകൾ മിക്കതും ഓടിയിരുന്നു. വയനാട്ടിലേക്ക് മറ്റ് യാത്രാ സൗ കര്യമില്ലാത്തതിനാൽ ഡിപ്പോയിലെ മറ്റ് ചില ബസുകളിലെ ഡീസൽ ഊറ്റി മാറ്റിനിറച്ചാണ് വയനാട് സർവീസുകൾ നടത്തുന്നത്. ബസ് സർവ്വീസുകൾ മുടങ്ങിയത് സ്ഥിരമായി കെ.എസ്. ആർ.ടി.സി.യെ ആശ്രയിക്കുന്ന കരിങ്ങാട് ഭാഗത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് തിരിച്ചടിയായി. രാവിലെ ഏഴരയ്ക്ക് തൊട്ടിൽപാലത്ത് നിന്ന് കരിങ്ങാട് എത്തി എട്ടേ അഞ്ചിന് തൊട്ടിൽപാലത്ത് എത്തുന്ന ബസാണ് മുടങ്ങിയത്. ഈ സമയങ്ങളിൽ ജീപ്പ് സർവീസുകളൊന്നും ഇല്ലാത്തതിനാൽ തൊട്ടിൽപാലം ഭാഗങ്ങളിലേക്ക് എത്തേണ്ട നിരവധി പേർ പ്രയാസപ്പെടുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.