കോഴിക്കോട് : സാമൂഹ്യ മാദ്ധ്യമങ്ങളിൽ സംഘടനാ അച്ചടക്കം നിലനിർത്തുന്നതിൽ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. സമസ്തയും പോഷക സംഘടനകളും ഓരോ വിഷയങ്ങളിലും എടുക്കുന്ന തീരുമാനങ്ങൾ നേതൃത്വം അതത് സമയത്ത് അറിയിക്കാറുണ്ട്. നേതൃത്വത്തിന്റെ ആഹ്വാനവും നിർദ്ദേശവും അനുസരിച്ച് മാത്രമാണ് പ്രവർത്തകർ മുന്നോട്ടുപോവാറുള്ളത്. അത് തന്നെ തുടരുകയും ചെയ്യും. അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും വർക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |