കക്കോടി: വൈദികധർമ്മികളുടെ ഏറ്റവും പ്രധാന ആഘോഷങ്ങളിൽ ഒന്നായ ശ്രാവണി ഉപാകർമ്മം ശ്രാവണപൗർണമിയോട് അനുബന്ധിച്ച് ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കക്കോടിയിലെ വേദമഹാമന്ദിരത്തിൽ പാരമ്പര്യ പ്രൗഢിയോടെ ആഘോഷിച്ചു. സ്വഗുരുവിന്റെ സാന്നിദ്ധ്യത്തിൽ, ഉപനീതരായ നൂറുകണക്കിന് സ്ത്രീപുരുഷന്മാർ തങ്ങളുടെ പൂണുനൂൽ മാറ്റിധരിച്ചു. തുടർന്ന് ആചാര്യവചനത്തിൽ, ആചാര്യശ്രീ രാജേഷ് തന്റെ ശിഷ്യരോട് സാധനയുടെ പ്രാധാന്യത്തെക്കുറിച്ച് സംവദിച്ചു. വിശേഷ യജ്ഞവും നടന്നു. വിശേഷ യജ്ഞത്തിന് ശിഷ്യരായ കേതൻ മഹാജൻ, കൃഷ്ണചന്ദ്ര ആര്യ, പ്രവീൺ ശാസ്ത്രി എന്നിവർ നേതൃത്വം നൽകി. ദേവ, ഋഷി, പിതൃതർപ്പണവും ചതുർവേദതർപ്പണവും ആചരണങ്ങളുടെ ഭാഗമായി
വിധിയാംവണ്ണം നടന്നു. പ്രസാദവിതരണത്തോടെയാണ് ചടങ്ങുകൾ അവസാനിച്ചത്..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |