SignIn
Kerala Kaumudi Online
Thursday, 25 April 2024 4.47 PM IST

ജില്ലയിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി ആഘോഷിക്കും

1
സ്വാതന്ത്ര്യ ദിന ആഘോഷപരിപാടികളുടെ മുന്നോടിയായി വിക്രം മൈതാനിയിൽ നടന്ന റിഹേഴ്‌സൽ പരേഡ്‌

കോഴിക്കോട്: ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനത്ത് നടക്കും. രാവിലെ ഒൻപത് മണിക്ക് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ദേശീയപതാക ഉയർത്തി പരേഡിൽ അഭിവാദ്യം സ്വീകരിക്കും. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കേളപ്പജിയുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിക്കും. തുടർന്ന് ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുക്കുന്ന കലാ സാംസ്‌കാരിക പരിപാടികളും നടക്കും. ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷനിലും സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി രീതിയിൽ സംഘടിപ്പിക്കും. കളക്ടറേറ്റ് പരിസരത്ത് രാവിലെ ഒൻപത് മണിക്ക് സബ്കളക്ടർ വി.ചെൽസാസിനി ദേശീയ പതാകയുയർത്തും.

പൊലീസ്, ആർമി, ഫയർ ആൻഡ് റെസ്‌ക്യൂ, എക്‌സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പൊലീസ്, എൻ.സി.സി, സ്‌കൗട്ട്, റെഡ്‌ക്രോസ്, തുടങ്ങിയ വിവിധ വിഭാഗങ്ങൾ പരേഡിൽ പങ്കെടുക്കും. കൊവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചാണ് ചടങ്ങുകൾ നടത്തുക. ആഘോഷ പരിപാടികൾ സുഗമമാക്കാൻ വിവിധ വകുപ്പുകൾക്ക് ചുമതലകൾ നൽകിയിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായുള്ള ഫുൾ ഡ്രസ് റിഹേഴ്‌സൽ ഇന്നലെ രാവിലെ 7.30 ന് വിക്രം മൈതാനിയിൽ നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.