കടലുണ്ടി: നവധാര പാലിയേറ്റീവ് കെയർ സെന്ററിലെ കിടപ്പുരോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ മണ്ണൂർ വളവിലെ പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം ഉടമ എൻ.ഹരിതയിൽ നിന്നും പാലിയേറ്റീവ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി.പി.മുരളീധരൻ ഏറ്റുവാങ്ങി. കോർഡിനേറ്റർ ഉദയൻ കാർക്കോളി അദ്ധ്യക്ഷത വഹിച്ചു. മുരിങ്ങ പറമ്പത്ത് നളിനി ധനസഹായം നൽകി. എൻ.കെ. ബിച്ചിക്കോയ, സി.രമേശൻ, വെൺമണിഹരിദാസ്, നന്ദൻ കാക്കാതിരുത്തി, എ.പി, ബാബുരാജൻ, ഷൈജു പാലക്കര പുഴക്കൽ സന്തോഷ്, എ.വി.ജയശ്രീ എന്നിവർ പ്രസംഗിച്ചു. ജനറൽ സിക്രട്ടറി ഒ.വിശ്വനാഥൻ സ്വാഗതവും യൂനസ് കടലുണ്ടി നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |