കുന്ദമംഗലം: കുന്ദമംഗലം കോ ഓപറേറ്റീവ് റൂറൽ ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. അഡ്വ.പി.ടി.എ റഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.സി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഫൂട്വോളി ടൂർണമെന്റിൽ ഇന്ത്യക്ക് വേണ്ടി കളിച്ച റിയാസ് റഹ്മാനെ ആദരിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ, വൈസ് പ്രസിഡന്റ് വി.അനിൽകുമാർ, ബാങ്ക് ഡയറക്ടർമാരായ ജനാർദ്ദനൻ കളരിക്കണ്ടി, സോമശേഖരൻ,വിനയകുമാർ, സിന്ധു, പി.വിനീത, പ്രമോദ്, മുൻ ഗ്രാമപഞ്ചായത്തംഗം മൊയ്തീൻ കോയ എന്നിവർ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് സി.പ്രമോദ് സ്വാഗതവും സെക്രട്ടറി പി.രാജൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |