കോഴിക്കോട്: ജില്ലാതല ഓണാഘോഷ പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് ബീച്ചിലെ പോർട്ട് കൺസർവേറ്റർ ഓഫീസിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 2 മുതൽ 11 വരെയാണ് ഓണാഘോഷം. കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയർ, ഭട്ട് റോഡ് ബീച്ച്, കുറ്റിച്ചിറ, തളി, ബേപ്പൂർ എന്നീ വേദികളിൽ പരിപാടികൾ നടക്കും.
എ.ഡി.എം സി. മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ആർ.പ്രമോദ്, കൺവീനർ എസ്.കെ.സജീഷ്, കോ ഓർഡിനേറ്റർ കെ.ടി.ശേഖർ, ഡി.ടി.പി.സി. സെക്രട്ടറി ടി.നിഖിൽ ദാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |