മുക്കം: പട്ടികജാതി വികസന സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മാമ്പറ്റയിൽ പ്രവർത്തനമാരംഭിച്ച കൈരളി വാടക സ്റ്റോറിന്റെ ഉദ്ഘാടനം ലിന്റോജോസഫ് എം.എൽ.എ നിർവഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണവും അദ്ദേഹം നടത്തി. നഗരസഭാ ചെയർമാൻ പി.ടി.ബാബു അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി സഹകരണ സംഘങ്ങൾക്കുള്ള വികസനവും പുനരുദ്ധാരണവും എന്ന സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച 14 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്റ്റോർ ആരംഭിച്ചത്. പട്ടികജാതി മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, മിതമായ നിരക്കിൽ വാടക സാധനങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയാണ് ഉദ്ദേശ്യങ്ങൾ. സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ പി.പി.റസിയ, യൂണിറ്റ് ഇൻസ്പെക്ടർ ടി.ജ്യോതിഷ് കുമാർ, കെ. ബാബു ,റീന പ്രകാശ്, കെ. ബാബുരാജ്, കെ.ടി.ശ്രീധരൻ, പി. ഭാസ്കരൻ, എ.കല്യാണിക്കുട്ടി, ഒ.കെ.സാമി എന്നിവർ പ്രസംഗിച്ചു. കെ. സുരേഷ് രാരോത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |