കുറ്റ്യാടി: സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാല വോളിബോൾ താരവും വിമുക്തഭടനുമായ പൊന്തേന്റെ കീഴിൽ കൃഷ്ണദാസ് അനുസ്മരണം കവിയും ചിത്രകാരനുമായ രാജഗോപാൽ കാരപ്പറ്റ ഉദ്ഘാടനം ചെയ്തു. സൗമ്യമായ പെരുമാറ്റവും പ്രവർത്തനവും കൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹ മേറ്റുവാങ്ങാൻ കഴിഞ്ഞ വ്യക്തിയായിരുന്നു കൃഷ്ണദാസെന്ന് രാജഗോപാൽ അനുസ്മരിച്ചു. 'നരിപ്പറ്റയുടെ സ്വന്തം ദാസേട്ടൻ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രന്ഥശാല പ്രസിഡന്റ് അഖിലേന്ദ്രൻ നരിപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ പപ്പൻ നരിപ്പറ്റ മുഖ്യപ്രഭാഷണം നടത്തി. അനീഷ് ഒരപ്പിൽ, ടി.പി.വിശ്വനാഥൻ, പി.അരവിന്ദാക്ഷൻ, സി.പി.അബ്ദുൽ ഹമിദ്, കെ.പി.അന്ത്രു, ഒ.വിനോദൻ, ടി.പി.വിനോദൻ, പ്രൊഫ.എൻ.രാജൻ, ബാബു മാനന്തവാടി, രജിൽ കാരപറമ്പൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |