കോഴിക്കോട്: പൊന്നോണത്തിന് മാറ്റുകൂട്ടാൻ ജില്ലയിലും വിപുലമായ ആഘോഷ പരിപാടികൾ. സെപ്തംബർ രണ്ടു മുതൽ 11 വരെ ആഘോഷം പൊടിപൊടിക്കും. രണ്ടാം തീയതി ദീപാലങ്കാരത്തോടെ തുടക്കമാവും. സംഗീതനിശ, കോമഡി ഷോ, സിനിമാ താരങ്ങൾ പങ്കെടുക്കുന്ന പരിപാടികൾ, സ്കിറ്റ്, നാടകങ്ങൾ, സാഹിത്യോത്സവം, നാടൻകലകൾ, നാടൻപാട്ടുകൾ എന്നിവ ഓണാഘോഷങ്ങളുടെ ഭാഗമാകും. കൂട്ടയോട്ടം, കളരിപ്പയറ്റ്, കരാട്ടെ, അമ്പെയ്ത്ത്, കമ്പവലി, തുടങ്ങിയ കലാ-കായിക ഇനങ്ങളാൽ നഗരം ഓണത്തെ വരവേൽക്കും. പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ ഏർപ്പെടുത്തും. ജില്ലാ ഭരണകൂടവും വിനോദസഞ്ചാരവകുപ്പും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല അവലോകന യോഗം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |