SignIn
Kerala Kaumudi Online
Friday, 19 April 2024 9.27 PM IST

ഓണാഘോഷം: നഗരത്തിൽ ഇനി കായിക മാമാങ്കം

onam
ഓണാഘോഷം

കോഴിക്കോട് : ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കായിക മാമാങ്കത്തിനുള്ള മുന്നൊരുക്കങ്ങൾക്ക് നഗരത്തിൽ തുടക്കമായി. കൂട്ടയോട്ടം, കളരിപ്പയറ്റ്, കരാട്ടെ, അമ്പെയ്ത്ത്, കമ്പവലി തുടങ്ങി വ്യത്യസ്തങ്ങളായ കായികയിനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അടുത്തമാസം രണ്ടിന് രാവിലെ 7.30ന് കോഴിക്കോട് ബീച്ചിൽ ആരംഭിക്കുന്ന കൂട്ടയോട്ടത്തോടെയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കം. 200 പേർക്കാണ് കൂട്ടയോട്ടം മത്സരത്തിൽ പങ്കെടുക്കാൻ അവസരം. സെപ്തംബർ 8 ന് വൈകിട്ട് ഫൂട്‌വോളി മത്സരം കോഴിക്കോട് ബീച്ചിൽ നടക്കും. മൂന്നുപേർ അടങ്ങുന്ന 10 ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

9ന് മാനാഞ്ചിറ മൈതാനത്തിൽ കളരിപ്പയറ്റ്, വുഷു, കരാട്ടെ എന്നീ മത്സരങ്ങൾ ഉച്ചയ്ക്ക് 3ന് നടക്കും. ഏഴുപേർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം.10 ന് രാവിലെയും വൈകിട്ടുമായി മാനാഞ്ചിറ മൈതാനത്ത് വിവിധ മത്സരങ്ങൾ നടക്കും. പുതിയതും പഴയതുമായ അമ്പെയ്ത്ത് മത്സരം അന്നേ ദിവസത്തെ പ്രധാന ഇനമാണ്. അമ്പെയ്ത്തിന് 8 പേരടങ്ങുന്ന 2 ടീമുകൾക്കാണ് അവസരം. വൈകിട്ട് 4 മണിക്ക് സ്‌കൂൾ കുട്ടികളുടെ ഏറോബിക് ഡാൻസ് എക്‌സർസൈസ് സംഘടിപ്പിക്കും. 300 കുട്ടികൾക്കാണ് ഇതിനുള്ള അവസരം ഉള്ളത്.

വൈകിട്ട് 4.30ന് വയോജനങ്ങൾക്കായി മ്യൂസിക്കൽ ചെയർ മത്സരം ഒരുക്കും. 200 പേർക്ക് പങ്കെടുക്കാവുന്ന മത്സരത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. സ്‌പെഷ്യൽ സ്‌കൂളിലെ കുട്ടികൾക്കും അന്നേദിവസം മ്യൂസിക്കൽ ചെയർ മത്സരം നടത്തും. സമാപന ദിവസമായ 11ന് മാദ്ധ്യമങ്ങൾ, കോർപ്പറേഷൻ കൗൺസിലേഴ്‌സ്, അസോസിയേഷന്റെ ടീമുകൾ എന്നിവർക്കായി കമ്പവലി മത്സരം സംഘടിപ്പിക്കും. എട്ട് പേരടങ്ങുന്ന എട്ട് ടീമുകൾക്കാണ് അവസരം. സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ മത്സരാർത്ഥികൾക്ക് കായികയിനങ്ങളിൽ പങ്കെടുക്കാം. ജില്ലാ ഭരണകൂടത്തിന്റെയും വിനോദസഞ്ചാരവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ജില്ലയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.