ഫറോക്ക് : സി. എം.പി നേതാവും സഹകരണ മേഖലയിലെ തൊഴിലാളി നേതാവുമായിരുന്ന പി.എം. അജയൻ അനുസ്മരണവും സി.എം.പി ഫറോക്ക് മുനിസിപ്പൽ സമ്മേളനവും സി.എം.പി ജില്ലാ സെക്രട്ടറി അഷറഫ് മണക്കടവ് ഉദ്ഘാടനം ചെയ്തു. കെ.ബാലഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.ഉഷ, കേരള മഹിള ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് സുനിത പാലാട്ട്, കേരള കോ ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി സുധീഷ്. എം.സുബ്രഹ്മണ്യൻ കുഴിപ്പള്ളി, ബാലൻ.ടി, മുരളീധരൻ സി.പി, ഡി.അബ്ദുറഹിമാൻ, കെ.ജെതീഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു
പി.ബൈജു സ്വാഗതം പറഞ്ഞു, സെക്രട്ടറിയായി സി.പി.മുരളീധരനെയും ജോയിന്റ് സെക്രട്ടറിമാരായി, ഡി.അബ്ദുറഹിമാൻ, കെ.ജെതീഷ്കുമാർ എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |