ബാലുശ്ശേരി : ബി.ജെ.പി ബാലുശ്ശേരി നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ടി.എം സത്യന്റെ നാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ബി.ജെ.പി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടത്തി. അനുസ്മരണ യോഗം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മേഖല സെക്രട്ടറി എം.സി ശശീന്ദ്രൻ , ജില്ലാ കമ്മിറ്റി അംഗം കെ.കെ.ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പ്രജീഷ് കിനാലൂർ സ്വാഗതം പറഞ്ഞു. മണ്ഡലം നേതാക്കളായ സി. മോഹനൻ , അരുൺ തോട്ടത്തിൽ, സി.കെ.രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |