വടകര: മടപ്പളളി ഗവ. കോളേജിലെ 1978 - 80 സെക്കൻഡ് ഗ്രൂപ്പ് വിദ്യാർത്ഥികളുടെ കൂട്ടായ്മ വടകര കൊപ്ര ഭവനിൽ ഒത്തുചേർന്നു. യോഗത്തിൽ ഗുരുനാഥനും , കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ അവാർഡ് ജേതാവുമായ കടത്തനാട് നാരായണനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു. ഡോ. സുമോദൻ പൊന്നാടയണിച്ചു. ഗ്രൂപ്പിന്റെ ഉപഹാരമായ ഓണക്കോടി ഡോ.അബ്ദുൾ നാസർ സമ്മാനിച്ചു. പൂർവ വിദ്യാർത്ഥികളായ വാസു വളയം, രതീശൻ വടകര, സുജാത , രാജൻ വെള്ളാറ, സുരേഷ് കുമാർ , ശശിധരൻ, അഡ്വ. സന്തോഷ് കുമാർ, ഉണ്ണിക്കൃഷ്ണൻ, അശോകൻ , ബാബു, പീതാംബരൻ , ചന്ദ്രിക, പത്മിനി, സത്യൻ, ദാമോദരൻ, ഗീതാബായ് , ഡോ. ഉസ്മാൻ , അജിത, ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |