കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് വായനശാല കമ്മിറ്റി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്ക് പൂക്കള മത്സരം നടത്തി. ഒരു വാർഡിൽ നിന്ന് ഒരു പൂക്കളമായിരുന്നു തയ്യാറാക്കേണ്ടിയിരുന്നത്. 18 വാർഡുകൾ മത്സരത്തിൽ പങ്കെടുത്തു. കുന്ദമംഗലം ബ്ലോക്ക് രാജീവ് സേവാഘർ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ ഒന്നാം വാർഡ് ഒന്നാം സ്ഥാനം നേടി. ആറാം വാർഡിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം രണ്ടാം വാർഡ് നേടി. വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡന്റ് വി.അനിൽകുമാർ എന്നിവർ വിതരണം ചെയ്തു. പി.കോയ സ്വാഗതം പറഞ്ഞു. ചന്ദ്രൻ തിരുവലത്ത്, ടി.ശിവാനന്ദൻ, വി.വിജയൻ, രവീന്ദ്രൻ കുന്ദമംഗലം, ലൈബ്രേറിയൻ ശ്രീനിവാസൻ, ആർവി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |