കുറ്റ്യാടി: കെ.എച്ച്.ആർ.എ കുറ്റ്യാടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. യൂണിറ്റ് പ്രസിഡന്റ് ബഷീർ ചിക്കിസ് അദ്ധ്യക്ഷത വഹിച്ചു. കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജയപാലൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഓണസദ്യയിൽ സമൂഹത്തിലെ വിവിധ മേഖലയിലുള്ള പ്രമുഖ വ്യക്തികൾ പങ്കെടുത്തു. കെ.എച്ച് ആർ.എ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ശുഹൈൽ, സംസ്ഥാന സെക്രട്ടറി എൻ.സുഗുണൻ, യു.എസ് സന്തോഷ് കുമാർ, ജില്ലാ ഭാരവാഹികളായ സിൽഹാദ്, ശക്തിധരൻ, ലിനീഷ് മൊകേരി, റാഫി കണ്ടത്തിൽ, മേഖലാ പ്രസിഡന്റ് എ.സി.മജീദ്, ശ്രീജേഷ് ഊരത്ത്, ഒ.വി.ലത്തിഫ്, കെ.പി.റഷീദ്, ബഷീർ ബർക്ക, നസീർ ചിന്നൂസ്, കൃഷ്ണൻ പൂളത്തറ, പവിത്രൻ കെ.പി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |