കോഴിക്കോട്: സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ എസ്.സി വിഭാഗത്തിൽ രണ്ടാം റാങ്ക് തിളക്കത്തിൽ വടകര കടമേരി തറമ്മൽ ടി.ആദിത്ത്. ജനറൽ കാറ്റഗറിയിൽ റാങ്ക് 152. മുംബയ് ഐ.ഐ.ടിയിൽ കമ്പ്യൂട്ടർ സയൻസിൽ ഉന്നതപഠനമാണ് ലക്ഷ്യം. നാദാപുരം പാറക്കടവ് പോസ്റ്റോഫീസിലെ പോസ്റ്റുമാസ്റ്റർ പ്രവീൺകുമാറിന്റെയും കല്ലുങ്കര പോസ്റ്റോഫീസിലെ പോസ്റ്റുമാസ്റ്റർ പ്രിയ തോട്ടോളിയുടെയും മകനാണ്. പാല ചവറ പബ്ലിക് സ്കൂളിലായിരുന്നു പ്ലസ് ടു പഠനം. പത്താംക്ലാസ് വരെ പഠിച്ചത് വടകര പതിയാരക്കര അമൃത പബ്ലിക് സ്കൂളിൽ. സഹോദരൻ അഭനീത് അമൃത പബ്ലിക് സ്കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |