കോഴിക്കോട്: ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തി. നിയമലംഘനം നടത്തിയ 74 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് 112000 രൂപ പിഴ ഈടാക്കി. ലീഗൽ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖകൾ ഇല്ലാത്ത വ്യപാര സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തത്. പിഴ ഒടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വിൽപ്പന നടത്തുക, നിർമാതാവിന്റ വിലാസം, ഉൽപന്നം, പായ്ക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വിൽപ്പന വില, തുടങ്ങിയവ ഇല്ലാത്ത പായ്ക്കറ്റുകൾ വിൽപ്പന നടത്തുക, എം.ആർ.പിയേക്കാൾ അധികതുക ഈടാക്കുക, വില തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പരിശോധനകൾ 7വരെ തുടരും. രണ്ട് സ്ക്വാഡുകളായാണ് പരിശോധനകൾ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |