SignIn
Kerala Kaumudi Online
Thursday, 25 April 2024 5.04 AM IST

ഓണം ആഘോഷമാക്കി 'തോണികാഴ്ച 2022'

onam
'തോണികാഴ്ച 2022'

കോഴിക്കോട്: തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തിൽ നടക്കുന്ന 'തോണിക്കാഴ്ച 2022' ന്റെ സാംസ്‌കാരിക സമ്മേളനം അഡ്വ.കെ.എം സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അദ്ധ്യക്ഷത വഹിച്ചു. ജലസേചനവകുപ്പിന് കീഴിലുള്ള ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ നൂറുകണക്കിനാളുകളെത്തി. വൈകിട്ട് ആരംഭിച്ച കലാപരിപാടികളിൽ ഗാനമേള, കോമഡി ഷോ, നൃത്തവിരുന്ന് എന്നിവ നടന്നു. സഞ്ചാരികൾക്കായി ബോട്ടിംഗ്, ഫുഡ് കൗണ്ടർ, ലൈവ് ഫിഷ് കൗണ്ടർ എന്നിവ മേളയിൽ ഒരുക്കിയിരുന്നു. കലാവിരുന്നിൽ പ്രശസ്ത താരങ്ങൾ വേദിയിലെത്തി. തോണിക്കടവിൽ നടന്ന ചടങ്ങിൽ
തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാരാജേന്ദ്രൻ വിശിഷ്ടാതിഥി ആയിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത, പഞ്ചായത്ത് അംഗം അരുൺ ജോസ്, സൂപ്രണ്ടിംഗ് എൻജിനീയർ മനോജ് എം.കെ, അസ്സി. എൻജിനീയർ കെ ഫൈസൽ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എക്‌സിക്യൂട്ടീവ് എൻജിനീയർ ജയരാജൻ കണിയേരി സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഹാബി സി. എച്ച് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.