SignIn
Kerala Kaumudi Online
Friday, 29 March 2024 12.17 AM IST

ബസുകൾ മത്സരിച്ചോടി; പെർമിറ്റ് റദ്ദായി

bus

കോഴിക്കോട്: മത്സരിച്ചോടി അപകടം ഉണ്ടാക്കിയ സ്വകാര്യ ബസുകളുടെ പെർമിറ്റ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ ബിജുമോൻ റദ്ദ് ചെയ്തു. പെരുമണ്ണ - കോഴിക്കോട് റൂട്ടിലോടുന്ന ഗസൽ ബസും മെഡിക്കൽ കോളേജ് - സിറ്റി റൂട്ടിലോടുന്ന സ്കൈലാർക്ക് ബസുമാണ് അപകടത്തിൽപെട്ടത്. ബസ് കാവ് സ്റ്റോപ്പിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് ബസുകൾ ചേവായൂർ മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് ഗ്രൗണ്ടിൽ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു. ബസുകളിൽ സ്പീഡ് ഗവർണർ പ്രവർത്തന ക്ഷമമല്ലെന്ന് കണ്ടെത്തി. ബ്രേക്കിന്റെ പ്രവർത്തന ക്ഷമതയും തൃപ്തികരമല്ലായിരുന്നു. ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്യാനും തീരുമാനിച്ചു. പരിശോധനയിൽ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അജിത് ജെ നായർൻ ധനുഷ്, എം ഷൂക്കൂർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.